Wednesday, September 5, 2012

General English 01_01

മലയാളത്തിലുള്ള ഗയിഡിനും പാഠവിശദീകരണത്തിനും വീഡിയോക്ക് താഴെ കാണുന്ന Read more ലിങ്കിലോ തലക്കെട്ടിലോ ക്ലിക്ക് ചെയ്യുക.



പ്രിയ സുഹൃത്തുക്കളേ,  കമ്പ്യൂട്ടര്‍  സഹായിയുടെ ഇംഗ്ലീഷ് സ്വയംപഠന സഹയി  ഒന്നാം ഭാഗത്തിലേക്ക്   സ്വാഗതം. ജനറല്‍ വിഭാഗത്തില്‍  ഉള്ള പാഠങ്ങളുടെ ആരംഭമാണിത്.  ഇത് ഒരു എളിയ തുടക്കം മാത്രം. 500ല്‍  പരം പാഠങ്ങള്‍  ഈ സീരിസില്‍ മാത്രമുണ്ട്.  കൂടുതല്‍ പാഠങ്ങളും വിവരങ്ങളും  ഗഹനമായ  നിരവധി പഠന സീരിസുകളും   ഈ ബ്ലോഗില്‍ ഉടന്‍ ലഭ്യമാകുന്നതയിരിക്കും.

ദിവസേന പുതിയ വീഡിയോക‍ളും വിവരണങ്ങളും ചേര്‍ക്കാനാണ്‌ ഉദ്ദേശിക്കുന്നത്. അതുകൊണ്ടു ദിവസവും ഈ ബ്ലോഗ്‌ സന്ദര്‍ശിക്കാനും എല്ലാവര്ക്കും വിവരങ്ങള്‍ കൈമാറാനും പദ്ദതി വന്‍ വിജയമാക്കാനും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍  വിവരങ്ങള്‍ക്കും പാഠവിശദീകരനത്തിനും താഴെ കാണുന്ന Read more ലിങ്കില്‍ ക്ലിക്ക് ചെയ്യുക.



What is your Name?  താങ്കളുടെ പേരെന്താണ്?
My name is ….  എന്‍റെ പേര്.....എന്നാകുന്നു
നമ്മുടെ നാട്ടില്‍ ഒരാളെ തിരിച്ചറിയാന്‍ പേരിനോടൊപ്പം കുടുംബ പേരോ, പരംബിന്റെയോ നാടിന്റെയോ പേരോ ചെര്ത്തുകൊണ്ടാണ്. വിദേശങ്ങളില്‍അധികവും പിതാവിന്‍റെ പേരാണ് ചെര്‍ക്കുന്നത്. ഏതായാലും ഈ രണ്ടാമത് ചേര്‍ക്കുന്ന പേരിനെ ഇംഗ്ലീഷില്‍ Second Name എന്നും ശരിയായ പേരിനെ First Name എന്നും പറയുന്നു.
What is your first name?  നിങ്ങളുടെ ആദ്യ പേര്എന്താണ്?.
My first name is …. എന്‍റെ ആദ്യ പേര്..... എന്നാകുന്നു
What is your last name?     നിങ്ങളുടെ രണ്ടാമത് പേര്എന്താണ്?.
My last name is ….  എന്‍റെ രണ്ടാമത് പേര്..... എന്നാകുന്നു

My  എന്‍റെ
Your നിന്‍റെ
His അവന്‍റെ
Her അവളുടെ
Its അതിന്‍റെ
Our നമ്മുടെ
Your നിങ്ങളുടെ
Their  അവരുടെ
Singular    ഏകവചനം
Plural   ബഹുവചനം
Single    വിവാഹം കഴിക്കാത്തവര്‍, കഴിക്കാത്തവള്‍.
Married   വിവാഹം കഴിച്ചവന്‍, കഴിച്ചവള്‍.

No comments: